കേന്ദ്ര സർക്കാരിന്റെ നടപടികളിൽ എൻ.സി.പി (എസ്) പ്രതിഷേധം പത്തനംതിട്ടയിൽ

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയങ്ങൾ, തൊഴിലില്ലായ്മ, കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണന, കർഷകരോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് എൻ.സി.പി (എസ്) ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ പത്തനംതിട്ട മിനി സിവിൽസ്റ്റേഷൻ മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പത്തനംതിട്ട ജില്ലാ വൈസ്പ്രസിഡന്റും എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ എം. മുഹമ്മദ് സാലി പരിപാടി ഉത്ഘാടനം ചെയ്തു . എൻ.സി.പി (എസ്) ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് സോണി സാമുവൽ അദ്ധ്യക്ഷത വഹിച്ചു, എൻ.എസ്.സി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. നൈസ്സാം മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് പാറക്കൽ ,സുബിൻ മാത്തൂർ, പത്തനംതിട്ട മണ്ഡലം പ്രസിഡ്വന്റ് ഷാഹുൽ ഹമീദ്, ശ്രീദേവി എസ് എന്നിവർ പ്രസംഗിച്ചു ….

Leave a Reply

Your email address will not be published. Required fields are marked *