റാന്നി: വടശേരിക്കര വലിയപാലത്തിനു സമീപം തീർഥാടക വാഹനം അപകടത്തിൽപ്പെട്ടു. ബുധൻ വൈകിട്ട് മൂന്ന് മണിയോടെ ശബരിമല ദർശനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന കൊല്ലം സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിനു ഇടതു വശത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. തീർഥാടകർക്കായി ഒരുക്കിയിരുന്ന ശുചിമുറി കെട്ടിടത്തിൽ വാഹനം ഇടിച്ചു നിന്നതിനാൽ വലിയ അപകടം ഒഴിവായി. തൊട്ടു താഴെയാണ് കല്ലാർ ഒഴുകുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പാലത്തിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതാണ് വാഹനം മീറ്ററുകളോളം താഴ്ചയിലേക്ക് പതിക്കാൻ കാരണമായത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

