മരത്തിൽക്കയറി കമ്പു മുറിക്കുന്നതിനിടയിൽ കാൽവഴുതി : മരംവെട്ട് തൊഴിലാളി വീണു മരിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: മരത്തിൽക്കയറി കമ്പു മുറിക്കുന്നതിനിടെ മരത്തിന് മുകളിൽ നിന്ന് വഴുതി വീണ് യുവാവ് മരിച്ചു. വാര്യാപുരം കുഴിമുറി അർജുൻ ഭവനിൽ കെ.ടി.സുഭാഷ് (തമ്പി-45) ആണ് മരിച്ചത്. മരംവെട്ട് തൊഴിലാളിയായ സുഭാഷ് മറ്റുള്ളവരുമൊത്ത് തിങ്കൾ ഉച്ചയോടെ ഇലന്തൂർ മാവിനാൽ വീട്ടിൽ ഏബ്രഹാമിന്റെ പറമ്പിലെ ആഞ്ഞിലി മരം മുറിക്കുന്നതിനിടെയാണ് സംഭവം. മരത്തിന്റെ ശിഖരം മെഷീൻ വാളുപയോഗിച്ച് മുറിയ്ക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. മുപ്പതടിയോളം ഉയരത്തിൽനിന്നാണ് വീണത്. ഉടൻ തന്നെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു .
ഭാര്യ: ശ്രീലേഖ. മക്കൾ: അർജുൻ, ആര്യ.

Leave a Reply

Your email address will not be published. Required fields are marked *