നിറ പുത്തരി ചടങ്ങുകൾ ശബരിമലയിൽ നാളെ

Pathanamthitta Kerala
Print Friendly, PDF & Email

പത്തനംതിട്ട – നിറ പുത്തരിയ്ക്കായി ചടങ്ങുകൾക്കായി ശബരിമല നട തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മഹേഷ് മോഹനരുവിന്റെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ്‌ നമ്പൂതിരി ഇന്ന് വൈകിട്ട് തുറന്നു. നാളെ രാവിലെ 5.45 നും 6.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറ പുത്തരി ചടങ്ങുകൾ ശബരിമലയിൽ നടക്കും. കർക്കിടക മാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ദിവസം ഒരു പിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി സമർപ്പിക്കുന്നു. ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിന്റെ നല്ല പങ്കുലഭിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം. നിറപുത്തിരി ചടങ്ങുകൾ ശബരിമലയിൽ എല്ലാവർഷവും നടക്കാറുണ്ട്. ശ്രീകോവിലിനുള്ളിൽ പൂജിച്ച നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് നൽകും.

Leave a Reply

Your email address will not be published. Required fields are marked *