നന്മയുടെ വെളിച്ചമേകി കെ.എസ്.ഇ.ബി ജീവനക്കാർ !!

Pathanamthitta Special

റാന്നി – ഇടിമിന്നലില്‍ വീടിന്റെ വയറിംഗും മീറ്ററും ഒക്കെ കത്തി നശിച്ച വിധവയായ വീട്ടമ്മയ്ക്ക് സൗജന്യമായി വയറിംഗ് നടത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നല്‍കി മാതൃകയായിരിക്കുകയാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍. പാലച്ചുവട് തെക്കേപ്പുറം സാല്‍വേഷന്‍ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നമൂട്ടില്‍ തടത്തില്‍ കുഞ്ഞുമോളുടെ വീട്ടിലാണ് ഇവർ നന്മയുടെ ഈ വെളിച്ചം നല്‍കിയത്. ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ് റാന്നി സൗത്ത് ഇലക്ര്ടിക്കല്‍ സെക്ഷന്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചതില്‍ പ്രകാരം ജീവനക്കാര്‍ സ്വന്തം ചെലവില്‍ ആണ് ഈ വീട് വയറിംഗ് നടത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് വൈദ്യൂതീകരണത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ ജയപ്രകാശ്, സബ് എന്‍ജിനീയര്‍ ബാബുരാജ്, വയറിങ് ജോലികള്‍ ചെയ്ത ലൈന്‍മാന്മാരായ സനീഷ് പി. തങ്കപ്പന്‍, സന്തോഷ് കുമാര്‍, പി.ആര്‍.വിനോദ്, ടി.കെ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *