പത്തനംതിട്ട – പമ്പാജലസേചന പദ്ധതിയുടെ വേനൽക്കാല ജലവിതരണം തുടങ്ങിയതിനാൽ പിഐപി മെയിൻ കനാൽ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോൽ, വലതുകര കനാൽ പ്രദേശങ്ങളായ അയിരൂർ, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂർ, കവിയൂർ, കുറ്റൂർ , ഇടതുകര പ്രദേശങ്ങളായ നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂർ, മെഴുവേലി, ആറന്മുള, കോട്ട വഴി ആലപ്പുഴ ജില്ലയിലെ മുളക്കുഴ , പെരിങ്ങാല, പെണ്ണുക്കര വഴി ഒഴുകുന്ന കനാലിൽ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. കനാലുകളിൽ ജൈവ – അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും കർശന നിയന്ത്രണം ഉണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു.


