ആലപ്പുഴ – മുട്ടാർ ജീമംഗലം പാലത്തിൻറെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി തോമസ് തോമസ് എംഎൽഎ അറിയിച്ചു. മാമ്പുഴക്കരി – എടത്വ റോഡിൽ നിന്നും കിടങ്ങറ നീരേറ്റുപുറം റോഡുമായി ബന്ധിപ്പിക്കുന്ന ജീമംഗലം പാലം നിർമ്മിക്കുന്നതോടെ രാമങ്കരി എടത്വ മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആകും പരിഹാരമാവുക.ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ നിന്നും അമ്പലപ്പുഴ – തിരുവല്ല റോഡിലേയ്ക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനും പാലം ഏറെ ഗുണം ചെയ്യും.100 മീറ്റർ നീളമുള്ള ഒരു സ്പാൻ ഉൾപ്പെടെ 7.50 മീറ്റർ ക്യാരേജ് വേയും, 1.50 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലാകും പാലം നിർമ്മിക്കുക.പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന ജീമംഗലം പാലത്തിൻ്റെ നിർമ്മാണം അടിയന്തരമായി ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയതായും എം.എൽ.എ അറിയിച്ചു.


