തിരുവല്ല – ഹോർട്ടികൾച്ചർ ഡിവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവല്ല പുഷ്പമേള ഇന്ന് ജനുവരി 30 മുതൽ ഫെബ്രുവരി ഒമ്പത് വരെ നടക്കും. മുനിസിപ്പൽ മൈതാനിയിലാണ് പരിപാടി. ഇന്ന് വൈകീട്ട് ആറിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ഇ.എ. ഏലിയാസ് അദ്ധ്യക്ഷത വഹിക്കും.

ഒരുലക്ഷം ചതുരശ്രഅടിയിൽ തയ്യാറാക്കിയിരുന്ന പന്തലിലാണ് മേള. 20,000 ചതുരശ്ര അടിയിൽ ഊട്ടി മാതൃകയിൽ ചെടികളും, ബോൺസായിയും ക്രമീകരിച്ചിട്ടുണ്ട്. 7000 ചതുരശ്ര അടിയിൽ വെജിറ്റബിൾ കാർവിങ്, കട്ട് ഫ്‌ളവർ ഷോ, പുഷ്പ – ഫല – കാർഷിക പ്രദർശനം, ഇക്വഡോറിൽനിന്നുള്ള വിവിധ വർണങ്ങളിലുള്ള റോസ്, വിയറ്റ്‌നാം, തായ്‌വാൻ, കെനിയ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതിചെയ്ത ചെടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പുഷ്പ ഫല കാർഷിക പ്രദർശനം, പുഷ്പാലങ്കാര സംവിധാന മത്സരങ്ങൾ, മരണക്കിണർ, ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്‌മെന്റ് പാർക്ക്, ഓട്ടോസോൺ, സസ്യ ഫല പ്രദർശനവും വിപണനവും പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ ഉണ്ടാകും. പൊതു ജനങ്ങൾക്ക് നാളെ 11മുതലാണു പ്രവേശനം.
What do you feel about this post?
Like
Love
Happy
Haha
Sad

