ഒരു മണിക്കൂറില്‍ മിനിമോള്‍ക്ക് റേഷന്‍ കാര്‍ഡ്,

Kerala Pathanamthitta
Print Friendly, PDF & Email

വ്യവസായമന്ത്രിയുടെ നിര്‍ദേശത്തില്‍ സിവില്‍സപ്ലൈസ് വകുപ്പിന്റെ മാതൃകാപരമായ ഇടപെടല്‍
സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തില്‍ സീതത്തോട് സ്വദേശിയായ മിനിമോള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കി കോന്നി താലൂക്ക് സിവില്‍ സപ്ലൈസ് വകുപ്പിന്റെ മാതൃകാപരമായ ഇടപെടല്‍.
മിനിമോളുടെ ഭര്‍ത്താവ് റെജി വൃക്കരോഗിയാണ്. മുന്‍ഗണനാകാര്‍ഡ് വിഭാഗത്തിലേക്ക് റേഷന്‍കാര്‍ഡ് മാറ്റുന്നതിനായി നേരത്തെ അപേക്ഷ നല്‍കിയിരുന്നു. അദാലത്തിലെത്തി പരാതി നല്‍കിയ മിനിമോളുടെ അവസ്ഥ അറിഞ്ഞ വ്യവസായ മന്ത്രി പി.രാജീവ് ഒരു മണിക്കൂറില്‍ മുന്‍ഗണനാ കാര്‍ഡ് ലഭ്യമാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അടിയന്തരമായി നടപടികള്‍ പൂര്‍ത്തിയാക്കി വകുപ്പ് മുന്‍ഗണനാകാര്‍ഡ് ലഭ്യമാക്കിയതോടെ മിനിമോള്‍ മനസ് നിറഞ്ഞാണ് അദാലത്തില്‍ നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *