ഇന്നലെ രാത്രി ദുബായിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടില്ല ; വിമാനത്താവളത്തിൽ കുത്തിയിപ്പ് തുടർന്ന് യാത്രക്കാർ

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി: ഇന്നലെ രാത്രി 11.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പേസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. 173 യാത്രക്കാർ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. ഇന്ന് രാത്രി 8.30ന് വിമാനം പുറപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. രാത്രി യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് വിമാനം പുറപ്പെടില്ലെന്ന് അറിയിച്ചത്. ഇന്നലെ മുതൽ യാത്രക്കാർ 12 മണിക്കൂറായി വിമാനത്താവളത്തിൽ തുടരുകയാണ്. ഈ യാത്രക്കാര്ക്ക് ഹോട്ടലോ, ഭക്ഷണമോ ആവിശ്യമായ യാതൊരു സൗകര്യങ്ങളോ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. വിമാനക്കമ്പനികളുടെ അനാസ്ഥയിൽ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് യാത്രക്കാർ.

Leave a Reply

Your email address will not be published. Required fields are marked *