@ സന്തോഷ് സദാശിവമഠം
തിരുവല്ല – തിരുവനന്തപുരം എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും, പത്തനംതിട്ട വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണവും സംയുക്തമായി സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടു നിൽക്കുന്ന ആഗോള പ്രവാസി മലയാളി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് – 2024 18ന് ആരംഭിക്കും. വൈകിട്ട് 4ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ് രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് അമുഖ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ എ പത്മകുമാർ സ്വാഗതം ആശംസിക്കും.


തുടർന്ന് സ്റ്റീഫൻ ദേവസ്വ-ശിവമണി ടീമിൻ്റെ മ്യൂസിക് ഈവൻ്റ് നടക്കും. ഉദ്ഘാടനത്തിനായി 15000 പേരെ ഉൾകൊള്ളാൻ കഴിയുന്ന കൂറ്റൻ പന്തൽ പബ്ലിക് സ്റ്റേഡിയത്തിൽ ഒരുക്കി കഴിഞ്ഞു. തുടർന്നുള്ള 3 ദിവസങ്ങളിൽ തിരുവല്ല സെൻ്റ് ജോൺസ് ചർച്ച് ഹാൾ, സെൻ്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയം, ശാന്തി നിലയം, തിരുവല്ല ഗവൺമെൻ്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ആഡിറ്റോറിയം, തിരുവല്ല മാർത്തോമാ കോളേജ് എന്നിങ്ങനെ 5 വേദികളിലായി മൈഗ്രേഷൻ കോൺക്ലേവ് നടക്കും.


ശിവമണി മൈഗ്രേഷൻ കോൺക്ലേവിന്റെ പരിപാടിയിൽ പങ്കെടുക്കുവാൻ തിരുവല്ലായിൽ എത്തിച്ചേർന്നപ്പോൾ.. .
വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണി പരിശീലനം, സംരംഭകത്വ വികസനം എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാണ്. 75 വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാന ളിൽ നിന്നുമുള്ള 3000 പ്രതിനിധികൾ പങ്കെടുക്കും. ഓൺലൈനായി ഒരു ലക്ഷത്തി ഇരുപതിനായിരം പേർ പങ്കെടുക്കും.
വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിൻ്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിൻ്റെ കേന്ദ്ര പ്രമേയം. പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളേജ്, സർവ്വകലാശാല എന്നിവയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ നൈപുണി പരിശീലനത്തിനും തൊഴിൽ നൽകുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക, സംരംഭകത്വ വികസനം എന്നീ 4 വിഷയങ്ങളിലാണ് കോൺക്ലേവ് പ്രധാനമായും ചർച്ച നടത്തുന്നത്.
പ്രവാസികളുമായി ബന്ധപെട്ട മറ്റു വിഷയങ്ങളും ചർച്ച ചെയ്യും. ബുധനാഴ്ച രാവിലത്തെ കണക്കനുസരിച്ച് 1, 20,607 പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 19 ന് രാവിലെ വരെ ഓൺലൈൻ രജിസ്ട്രേഷൻ തുടരും.
www.migrationconclave.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.
വാർത്താ സമ്മേളനത്തിൽ ഡോ : ടി എം തോമസ് ഐസക്, ബന്യാമീൻ (സംഘാടക സമിതി ചെയർമാൻ) എ പത്മകുമാർ എക്സ് എംഎൽഎ ( ജനറൽ കൺവീനർ) റോഷൻ റോയ് മാത്യു (ജോയിൻ്റ് കൺവീനർ), റോഷൻ റോയി മാത്യു, റാണി ആർ നായർ എന്നിവർ സംബന്ധിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

