കാനഡ‍ നേഴ്സിംഗ് റിക്രൂട്ട്മെന്റ് ; അനധികൃത ഏജൻസികൾക്കെതിരെ ജാഗ്രത പാലിക്കുക.

Kerala Trivandrum

തിരുവനന്തപുരം – കേരളത്തിൽ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്ര‍‍ഡോർ പ്രവിശ്യയിലേയ്ക്കുളള നേഴ്സിംഗ് റിക്രൂട്ട്മെന്റിന് സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവ്വീസസ് (NLHS) അറിയിച്ചു. തൊഴിൽ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജൻസികളും വ്യക്തികളും ഉദ്യോഗാർത്ഥികളെ സമീപിക്കുന്നതും പണം ഈടാക്കുന്നതും ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് ജാഗ്രതാ നിർദ്ദേശം. കാനഡ റിക്രൂട്ട്മെന്റിന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസോ, നോർക്ക റൂട്ട്സോ ഉദ്യോഗാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കഷൻ, അഭിമുഖം, അവശ്യമായ യോഗ്യതകൾ എന്നിവ പരിഗണിച്ച് കർശനമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് അല്ലാതെ മറ്റൊരു ഏജൻസിയേയോ വ്യക്തികളേയോ കാനഡ റിക്രൂട്ട്മെന്റിനായി എൻ.എൽ.എച്ച്.എസ് ചുമതലപ്പെടുത്തിയിട്ടില്ല.

ഇക്കാര്യത്തിൽ അംഗീകൃതമല്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികളുടേയും വ്യക്തികളുടേയും പരസ്യങ്ങളിലോ വാദ്ഗാനങ്ങളിലോ വഞ്ചിതരാകരുതെന്നും എൻ.എൽ.എച്ച്.എസ് (NLHS) അറിയിച്ചു. അംഗീകൃതമല്ലാത്ത ഏജൻസികളുടെ പരസ്യങ്ങളോ വാഗ്ദാനങ്ങളോ ശ്രദ്ധയിൽപെട്ടാൽ ceonorkaroots@gmail.com എന്ന ഇ-മെയിലിലോ , സി.ഇ.ഒ, നോർക്ക റൂട്ട്സ്, തൈയ്ക്കാട് തിരുവനന്തപുരം-695014 (ഫോൺ-0471-2770500) എന്ന വിലാസത്തിലോ അല്ലെങ്കിൽ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജരുടെ ഫോൺ നമ്പറിലോ 0471-2770531 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളിൽ) ഇ-മെയിലിലോ rcrtment.norka@kerala.gov.in അറിയിക്കാവുന്നതാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *