പത്തനംതിട്ട – സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായുളള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആറ•ുള മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് വിതരണംചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ.് പ്രേംകൃഷ്ണൻ ചേമ്പറിൽ നിർവഹിച്ചു.
വോട്ടർ പട്ടികയുടെ ശുദ്ധീകരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സജീവമായി പങ്കെടുക്കണം. അന്തിമ വോട്ടർപട്ടികയിൽ തെറ്റുകൾഉണ്ടെങ്കിൽ രണ്ടുമാസത്തിലൊരിക്കൽ വില്ലേജ്തലത്തിൽ കൂടുന്ന ബിഎൽഒ, ബൂത്ത്ലെവൽ ഏജന്റുമാരുടെ യോഗത്തിൽ അറിയിക്കണം. ആക്ഷേപരഹിതമായ വോട്ടർ പട്ടികയിലൂടെ ഇലക്ഷൻ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കി പൂർത്തിയാക്കാൻ സാധിക്കും- ജില്ലാ കല്കടർ വ്യക്തമാക്കി.
എല്ലാ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക പകർപ്പ് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് ബന്ധപ്പെട്ട ഇആർഒ ഓഫീസിൽ നിന്നും കൈപ്പറ്റാം. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബീന എസ്. ഹനീഫ്, ആറ•ുള ഇ.ആർ.ഒ മിനി തോമസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജയകൃഷ്ണൻ, മുഹമ്മദ് ഇസ്മായിൽ, സി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


