ഡോ എം.എസ് സുനിലിന്റെ 359 -മത് സ്നേഹഭവനം സൗമ്യക്കും കുഞ്ഞിനും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 359 -മത് സ്നേഹഭവനം ജോണിന്റെയും നിതയുടെയും സഹായത്താൽ ചിറ്റാർ മണക്കയം തുണ്ടിയിൽ വീട്ടിൽ സൗമ്യക്കും മകനുമായി നിർമ്മിച്ചു നൽകി .വീടിൻറെ താക്കോൽദാനം ചലച്ചിത്ര താരം ഹണി റോസും, കെ. പി. ഉദയഭാനുവും ചേർന്ന് നിർവഹിച്ചു. ഭവനത്തിന്റെ പ്രവേശന ഉദ്ഘാടനം ഡോ. എം .എസ്. സുനിലും നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന സൗമ്യ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകനുമായി കയറി കിടക്കുവാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി ഏലിയാമ്മ നൽകിയ അഞ്ച് സെൻറ് സ്ഥലം നൽകുകയും അതിൽ അമ്മയ്ക്കും മകനും ആയി വീട് നിർമ്മിച്ചു നൽകുകയും ആയിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., ജയകൃഷ്ണൻ തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *