ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്നതിന് ശേഷമുള്ള ആദ്യ കളഭാഭിഷേകം ഇന്ന് (ഡിസംബർ 31ന്) നടന്നു. ശബരിമല സന്നിധാനത്തെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് കളഭാഭിഷേകം.
ഉച്ചപൂജയ്ക്ക് മുൻപായി 12 മണിക്കാണ് കളഭാഭിഷേകം നടന്നത്.
തന്ത്രി കണ്‌ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പൂജിച്ച ശേഷം കളഭാഭിഷേകത്തിനുള്ള കളഭകുംഭവുമായി മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിനുചുറ്റും പ്രദക്ഷിണം വച്ചു. അതേ തുടർന്ന് കളഭാഭിഷേകം നടത്തി. ദേവസ്വം ബോർഡ് മെമ്പർ അജികുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വീഡിയോ : കളഭാഭിഷേകത്തിനുള്ള കളഭകുംഭവുമായി മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി ശ്രീകോവിലിനുചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

