പാപനാശത്തിനായി ഉരക്കുഴി തീർത്ഥ പുണ്യസ്നാനം

Kerala Pathanamthitta
Print Friendly, PDF & Email

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്നലെ ശബരിമല ക്ഷേത്ര നട തുറന്നശേഷം പാണ്ടിത്താവളത്തിനടുത്തുള്ള
ഉരക്കുഴി തീർത്ഥത്തിലേക്കും അയ്യപ്പഭക്തന്മാരെത്തിത്തുടങ്ങി. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്.

പാണ്ടിത്താവളത്ത് നിന്നും 400 മീറ്ററിൽ താഴെ മാത്രമകലത്തിലാണ് ഉരക്കുഴി തീർത്ഥം. ശബരിമല ശാസ്താവിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഉരക്കുഴി തീർത്ഥം പാപനാശിനിയാണെന്നാണ് തീർത്ഥാടകരുടെ വിശ്വാസം. ശബരിമല ദർശനത്തിന് ശേഷവും തീർഥത്തിൽ മുങ്ങിക്കുളിച്ച് മലയിറങ്ങുന്ന തീർത്ഥാടകർ
ഏറെയാണ്.

വീഡിയോ : ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിക്കുന്ന അയ്യപ്പഭക്തൻ

Leave a Reply

Your email address will not be published. Required fields are marked *