കർക്കിടക വാവുബലി : ചെറുകോൽപ്പുഴയിലും വിപുലമായ ക്രമീകരണങ്ങൾ

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: കർക്കിടക വാവു ബലിക്ക്‌ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലവും. പമ്പാ നദിയിൽ ചെറുകോൽപ്പുഴ കടവിൽ ചട്ടമ്പി സ്വാമികളുടെ സ്‌മൃതി മണ്ഡപത്തിന്‌ സമീപം ശ്രീവിദ്യാധിരാജ നഗറിലാണ്‌ ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ.. കൂടുതൽ തിരക്ക്‌ പരിഗണിച്ച്‌ ഒരേ സമയം നൂറിലധികം പേർക്ക്‌ കർമങ്ങൾ ചെയ്യാവുന്ന രീതിയിൽ പന്തൽ നിർമ്മിക്കും. കളത്തൂർ സന്തോഷ്‌ കുമാറിന്റെ മുഖ്യ കാർമികത്വത്തിലാണ്‌ വാവുബലി ചടങ്ങുകൾ.

17 ന്‌ പുലർച്ചെ 4.30 മുതൽ നഗറിൽ ചടങ്ങുകൾ ആരംഭിക്കും. എം ടി ഭാസ്‌കര പണിക്കർ (കൺവീനർ), സുരേഷ്‌ കണിപറമ്പിൽ, എൻ.എസ്‌.അനിൽകുമാർ, ദീപാ എസ്‌. നായർ, ഗിരിജാകുമാരി (ജോയിന്റ്‌ കൺവിനേഴ്‌സ്‌), ടി.കെ.സുധീഷ്‌ കുമാർ, സദാശിവൻ നായർ, രാധ എസ്‌. നായർ, പ്രീത ബി. നായർ. പുഷ്‌പ അനിൽ, ശശികല പ്രദീപ്‌, പ്രസന്ന വേണുഗോപാൽ, ഗോപിക ഹരികുമാർ, പി.ആർ.ഗോപിനാഥൻ നായർ, ടി.ആർ. ഗോപാലകൃഷ്‌ണൻ നായർ, ഇന്ദിരാ കൈമൾ, സി.ജി.പ്രദീപ്‌, പ്രസന്ന കുമാർ പുറമ്പാറ, കെ.ആർ. ശിവദാസ്‌, ഗിരിഷ്‌ ചിത്രശാല, രമേശ്‌, ജി. മോഹൻകുമാർഎന്നിവരടങ്ങുന്ന കമ്മറ്റിയെ തെരഞ്ഞെടുത്തു പ്രസിഡന്റ്‌ പി.എസ്‌.നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള, വൈസ്‌ പ്രസിഡന്റുമാരായ അഡ്വ. കെ. ഹരിദാസ്‌, മാലേത്ത്‌ സരളാദേവി, ട്രഷറർ ടി.കെ.സോമനാഥൻ നായർ, ജോയിന്റ്‌ സെക്രട്ടറിമാരായഅഡ്വ. ഡി രാജഗോപാൽ, അനി രാജ്‌ ഐക്കര എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *