“ഉണ്ണിക്കഥകൾ ചൊല്ലിക്കേട്ടും ” ഡോ. ഗോകുലൻ രചിച്ച ബാലഗോകുലം അവതരണഗാനം പ്രകാശനം

Music Pathanamthitta

കുമ്പനാട് – ബാലഗോകുലം 49 മത് സംസ്ഥാന വാർഷിക സമ്മേളനം 12, 13, 14 തീയതികളിൽ കുമ്പനാട് ലോയൽ കൺവെൻഷൻ സെൻററിൽ വെച്ച് നടക്കുകയാണ്. 1500 പ്രവർത്തകരും ബാലസമിതി പ്രതിനിധികളും പസമ്മേളനത്തിൽ ങ്കെടുക്കും.13 നു ശനിയാഴ്ച രാവിലെ 8.45 ന് ഡോ. ഗോകുലൻ രചിച്ചു നിർമ്മിച്ച, ആർ എൽ വി സനോജ് പുറമറ്റം സംഗീതം നിർവ്വഹിച്ച് കുമാരി.ശ്രേയ സുനിൽ ആലപിച്ച ബാലഗോകുലം അവതരണ ഗാനം”ഉണ്ണിക്കഥകൾ ചൊല്ലിക്കേട്ടും ” സമ്മേളന വേദിയിൽ വെച്ച് പ്രകാശനം ചെയ്യുന്നു.

കൃഷ്ണപ്രസാദ് കോട്ടാങ്ങൽ (വേലകളി), പ്രസന്നകുമാർ തത്വമസി (പടയണി), ഫാക്ട് മോഹൻ (കഥകളി), മേലുകര ശിവൻകുട്ടി (വഞ്ചിപ്പാട്ട്), മോഹനൻ ആചാരി (ആറന്മുള കണ്ണാടി), അയിരൂർ ചെല്ലപ്പനാചാരി (പള്ളിയോടം) എന്നീ പ്രതിഭകളെ സമ്മേളന വേദിയിൽ വെച്ച് ആദരിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *