ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ എൻഎസ്എസ് സഹവാസ ക്യാമ്പിൽ വിത്ത് പേനകൾ വിതരണം ചെയ്തു

Kerala Alappuzha
Print Friendly, PDF & Email

എടത്വ: തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നു വരുന്ന കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 27 ന് സമാപിക്കും. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ആർ. തുളസിദാസ് അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്യും.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ സഹകരണത്തോടെ നടന്ന പരിസ്ഥിതി ബോധവത്ക്കരണ പഠന ശില്പശാല കേന്ദ്ര വനം മിത്ര അവാർഡ് ജേതാവും ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറും ആയ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ക്യാമ്പ് കോർഡിനേറ്റർ ഒ മിനി അധ്യക്ഷത വഹിച്ചു. വിത്ത് പേനയുടെ വിതരണ ഉദ്ഘാടനം ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ സി.എം.എസ് ഹൈസ്ക്കൂൾ പ്രഥമ അധ്യാപകൻ റെജിൽ സാം മാത്യൂവിന് നല്കി നിർവഹിച്ചു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ. ജോൺസൺ വി ഇടിക്കുള പ്രവർത്തന പദ്ധതിയെ പറ്റി വിശദീകരിച്ചു. കോർഡിനേറ്റർമാരായ ലയൺ കെ ജയചന്ദ്രൻ, ലയൺ വിൽസൻ ജോസഫ് കടുമത്തിൽ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എസ് ശബരീഷ്, സിഎം.എസ് ഹൈസ്ക്കൂൾ വണ്ടർ ബീറ്റ്സ് പ്രോജക്ട് കൺവീനർ ജിബി ഈപ്പൻ,റെന്നി തോമസ് തേവേരിൽ ,എൻ.എസ്. എസ് വോളണ്ടിയർ ലീഡേഴ്സ് ആയ മരിയ ജോസഫ്, അഭിനവ് കൃഷ്ണഎന്നിവർ പ്രസംഗിച്ചു.

മഷി തീർന്നാൽ അലസമായി വലിച്ചെറിയുന്ന പേനകൾ മൂലം പ്രകൃതിയിലുണ്ടാക്കുന്ന മാലിന്യങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.

കടലാസുകൾ ഉപയോഗിച്ച് ചുരുളുകളായി നിർമിക്കുന്ന പേനയുടെ അടി ഭാഗത്ത് പച്ചക്കറിയുടെയോ തണൽ മരത്തിന്റേയോ വിത്ത് വച്ചുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മഷി തീർന്നാൽ വിത്തുള്ള ഭാഗം മണ്ണിൽ കുത്തി നിർത്തിയാൽ ദിവസങ്ങൾക്കുള്ളിൽ മുളച്ചുവരും.ഇത്തരത്തിലുള്ള പേനകൾ വിവിധ സ്കൂളുകളിൽ വിതരണം ചെയ്യും.

വാഹന അപകടത്തിൽ പരുക്കേറ്റ് 13 വർഷമായി അരയ്ക്ക് താഴെ വെച്ച് ചലന ശേഷി നഷ്ടപ്പെട്ട പാലക്കാട് ജില്ലയിലെ ചിറ്റൂർ സ്വദേശി ഗോപി വാസു ആണ് വിത്ത് പേനകൾ നിർമ്മിക്കുന്നത്.സ്ക്കൂളിൽ മികച്ച രീതിയിൽ കൃഷിയിടം ഒരുക്കുന്ന കുട്ടി കർഷകർക്ക് പ്രത്യേക പുരസ്കാരവും നല്കും.

Leave a Reply

Your email address will not be published. Required fields are marked *