ചന്ദനക്കുന്ന് സരസകവി മൂലൂർ സ്മാരക ഗവൺമെന്റ് യുപി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (23)

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട, – ചന്ദനക്കുന്ന് സരസകവി മൂലൂർ സ്മാരക ഗവൺമെന്റ് യുപി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (23) പകൽ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ശിലാഫലക അനാച്ഛാദനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ എംഎൽഎ കെ.സി രാജഗോപാലൻ മുഖ്യപ്രഭാഷണവും സ്‌കൂൾ വാർഷിക ഉദ്ഘാടനവും നടത്തും. കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 1.43 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *