ഇലവുംതിട്ട – ഇലവുംതിട്ട വെസ്റ്റ് ( നെടിയകാല ) 558 എസ്എൻഡിപി ശാഖാ ഗുരുമന്ദിരത്തിലെ ഈ വർഷത്തെ ഭജന സമാപന മഹോത്സവം 2024 ഡിസംബർ 27 വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ശാഖയുടെയും, എസ്എൻ വനിതാ സംഘത്തിന്റെയും, എസ്എൻ യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പരിപാടികളിലേക്ക് എല്ലാ ശ്രീനാരായണീയ ഭക്തരുടെയും, നാട്ടുകാരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ശാഖാ കമ്മറ്റിക്ക് വേണ്ടി ,
ടികെ രമണൻ ( ശാഖാ സെക്രട്ടറി), എൻ ജയകുമാർ ( വൈസ് പ്രസിഡന്റ് ), പിആർ രാഖേഷ് ( ബോർഡ് മെമ്പർ ) എന്നിവരും,
ഉത്സവക്കമ്മറ്റിക്ക് വേണ്ടി വി സലിം ( ചെയർമാൻ), ആർ സജീവൻ ( കൺവീനർ), നിതിൻ രാജ് ടി ( ട്രഷറർ ) എന്നിവരും അഭ്യർത്ഥിച്ചു.





27 / 12 /2024 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാതഭേരിയോടെ ആരംഭിക്കുന്ന കാര്യപരിപാടികളിൽ ,
ഗുരുഭാഗവത പാരായണം, അന്നദാനം, ദീപാരാധന, ദീപക്കാഴ്ച, ഗുരുപൂജ, ഭജന, സ്‌കോളർഷിപ്പ് വിതരണം, ഗുരുദേവ ചരിതം തിരുവാതിര, ഭരതനാട്യം, തിരുവനന്തപുരം മെട്രോ വോയ്‌സിന്റെ മെഗാഹിറ്റ് ഗാനമേളയും ഉണ്ടായിരിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

