തിരുവല്ല: പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. മഞ്ഞാടി കൊമ്പാടി ആഞ്ഞിലിമൂട്ടിൽ എ.എസ്.രൂപേഷ് (43) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജൂൺ അവസാനം മുതൽ സെപ്റ്റംബർ ആദ്യ ആഴ്ച വരെയുള്ള കാലയളവിൽ ഇയാളുടെ വീട്ടിലും വാടകവീട്ടിലും വച്ചാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ലൈംഗിക താല്പര്യത്തോടെ സംസാരിക്കുകയും ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യമാലയത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായുള്ള അനേ്വഷണം ഊർജിതമാക്കിയിരുന്നു. തെങ്ങണ ആശാരിപ്പാടിയിലുള്ള വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി.
What do you feel about this post?
Like
Love
Happy
Haha
Sad

