മെഴുവേലി – പത്തനംതിട്ട കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കോഴഞ്ചേരി സർക്കിളിലുള്ള സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകരണ സെമിനാറിൽ, മികച്ച സഹകരണ സംരംഭക അവാർഡിന് ആലക്കോട് അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സൈസൈറ്റി അർഹരായി. സൊസൈറ്റി സെക്രട്ടറി രോഹിണി വിജേഷും, ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജീവ് മെഴുവേലിയും, പിഎൻ ദിലീപ് കുമാറും അവാർഡ് ഏറ്റുവാങ്ങി. ഗ്രാമീണ ചപ്പാത്തി നിർമ്മാണ യൂണിറ്റ് അടക്കം ജനങ്ങൾക്കും, സഹകാരികൾക്കും വളരെ പ്രയോജനപ്രദമായ സംരംഭങ്ങൾ തുടങ്ങുവാനും അവ വിജയകരമായി നടത്തിക്കൊണ്ടു പോകുവാനും ആലക്കോട് സൊസൈറ്റി നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായി ഈ പുരസ്കാരം മാറി. ഗ്രാമ പ്രദേശത്തെ ചെറിയൊരു സൊസൈറ്റി ആണെങ്കിലും നാളെയും നാടിനു പ്രയോജനകരമായ പ്രവർത്തനങ്ങൾ തുടർന്നും നടത്തുവാനും അതിനു നേതൃത്വം കൊടുക്കുവാനും സൊസൈറ്റിയ്ക്കും, നേതൃത്വത്തിനും കഴിയട്ടെ എന്ന് സഹകരണ യൂണിയൻ നേതൃത്വം ആശംസിച്ചു.



