ഓണക്കാലത്തേക്കുള്ള ശേഖരം ; മെഴുവേലിയിൽ 15 ലിറ്റർ വിദേശമദ്യം പിടികൂടി :

Crime Pathanamthitta

പത്തനംതിട്ട: മെഴുവേലി ഭാഗത്ത് രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. വീട്ടുടമയെ അറസ്റ്റ് ചെയ്തു.

എക്‌സൈസ് ഇന്റലിജൻസും സ്‌പെഷൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ കാവിന്റെ കിഴക്കേതിൽ വീട്ടിൽ ഗണേഷ് സുലൻ എന്നയാളുടെ വീട്ടിൽ നിന്നാണ് മദ്യശേഖരം കണ്ടെടുത്തത്. രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 500മില്ലി ലിറ്ററിന്റെ 30 ബോട്ടിൽ വിവിധ ഇനത്തിൽപ്പെട്ട ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് കണ്ടെടുത്തത്. ഗണേശ് സുലനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ. സെബാസ്റ്റിയൻ, പ്രിവന്റീവ് ഓഫീസർമാരായ മാത്യു ജോൺ, എ.പി.ബിജു, ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ എം. പ്രസാദ്, വി. രതീഷ്, വി.കെ രാജീവ്, കെ.എൽ ബൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുൾഫിക്കർ, രതീഷ് , വിമൽ കുമാർ, ഷമീന എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *