മല്ലപ്പളളി – 35 വയസുള്ള യുവതിയെ വീടിന്റെ ടെറസിലെ റൂഫില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുരണി നടുവിലേമുറിയില്‍ സന്തോഷിന്റെ ഭാര്യ ആതിര(35)യാണ് മരിച്ചത്. ഭര്‍ത്താവ് സന്തോഷ് മദ്യപിച്ച ശേഷം വീട്ടില്‍ വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആതിരയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. വിവരമറിഞ്ഞ് സന്തോഷിന്റെ സഹോദരന്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ നടത്തിയ തെരച്ചിലിലാണ് റൂഫിന്റെ ടെറസില്‍ മൃതദേഹം കണ്ടത്. സന്തോഷിന്റെ മാതാവും രണ്ടു കൂട്ടികളും ഈ വിട്ടിലാണ് താമസിക്കുന്നത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

