റാന്നി : ബീഹാർ, കർണാടക അടക്കം ഉള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്നാരോപിച്ച് രാഷ്ട്രീയ ജനതാദൾ (RJD) റാന്നി നിയോജകമണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് മോളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു. ജില്ലാ സെക്രട്ടറി ശശി ചെമ്പു കുഴിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിജോയ് ടി മാർക്കോസ്,ഡോ. ഹസീന പി ഇ, ബെന്നി കുര്യൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ നിയോജകമണ്ഡലം കമ്മറ്റി പുന സംഘടിപ്പിച്ചു പ്രസിഡന്റ്: പ്രശാന്ത് ബി മോളിക്കൽ
ജനറൽ സെക്രട്ടറി ഡോ. ഹസീന പി ഇ
വൈസ് പ്രസിഡന്റ്‌മാർ: ബെന്നി കുര്യൻ,സതീഷ് കുമാർ
സെക്രട്ടറിമാർ: സോജൻ മാണികുളം,വിശ്വനാഥൻ വെൺകുറിഞ്ഞി,ആസിയബീവി പി ഇ, അനൂപ് കെ രാമൻ
ട്രഷർ: സിഞ്ചു ചാക്കോ
കമ്മറ്റി അംഗങ്ങൾ: സുജ തോമസ്, ചാക്കോ ഏബ്രഹാം, പ്രകാശ് സി ടി എന്നിവരെ തിരഞ്ഞെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

