വിഷു ഈസ്റ്റർ കിറ്റുകൾ വിതരണം ചെയ്തു

Pathanamthitta
Print Friendly, PDF & Email

കുമ്പനാട്: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലയിലെ നിർദ്ധനരായ 75 ആളുകൾക്ക് വിഷു ഈസ്റ്റർ കൈനീട്ടമായി കിറ്റുകളും സാമ്പത്തിക സഹായ വിതരണവും നടത്തി. ഇതിന്റെ വിതരണ ഉദ്ഘാടനം പുതുപള്ളിയിൽ വെച്ച് ചാണ്ടി ഉമ്മൻ എംഎൽഎ നിർവ്വഹിച്ചു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട കോട്ടയം ജില്ലകളിലെ തെരഞ്ഞെടുത്ത ആളുകൾക്കാണ് സഹായ വിതരണം നടത്തിയത്. പത്തനംതിട്ട മൈലപ്ര ശാലേം മാർത്തോമ്മാ ഇടവക വികാരി റവ അജിത് ഈപ്പൻ തോമസ്, മാത്യു കല്ലുങ്കത്തറ, ചാക്കോ മാമ്മൻ, ചെറിയാൻ തോമസ്, സോണിയാമോൾ തോമസ്, സന്തോഷ് നെല്ലിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി. കുമ്പനാട് അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. അടുത്ത ഘട്ടമായി വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന 50 ആളുകൾക്ക് ഈസ്റ്റർ ദിനത്തിൽ അരിയും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്യുമെന്ന് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ അറിയിച്ചു. വയനാട് ദുരന്ത സമയത്ത് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ കിറ്റുകൾ വയനാട് മേപ്പാടി ക്യാമ്പിലെത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറിയിരുന്നു. കൂടാതെ വയനാട് ജില്ലാ കളക്ടർ മുഖാന്തരം രണ്ട് ലോഡ് അവശ്യ സാധനങ്ങൾ വയനാട്ടിലെ ക്യാംപിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകിയിരുന്നു.

ഫോട്ടോ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നിർദ്ധനരായ ആളുകൾക്കുള്ള വിഷു ഈസ്റ്റർ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *