അടൂർ – പരാതിരഹിത പോലീസ് സ്റ്റേഷനുകൾ സൃഷ്ടിക്കുന്നതിൽ കുടുംബശ്രീ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കുറ്റകൃത്യങ്ങൾ കുറക്കുകയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ജനമൈത്രി പോലീസിന്റെയും സ്നേഹിതാ ജെൻഡർ ഹെല്പ് ഡെസ്‌ക്കുകളുടെയും ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. അടൂർ പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്നേഹിത കോൺസിലിങ് സെന്ററിന്റെ ഏഴാംമത് വാർഷിക സമ്മേളനം അടൂർ ബോധിഗ്രാം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില, വാർഡ് കൗൺസിലർ സുധ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.


