അരുവാപ്പുലം അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

കോന്നി – അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നിർമിച്ച അങ്കണവാടി കെട്ടിടം പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ അങ്കണവാടിയും മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി പ്രസിഡന്റ് പറഞ്ഞു. സ്വകാര്യ വ്യക്തിയിൽ നിന്നും 2022 ൽ പഞ്ചായത്ത് വാങ്ങിയ വസ്തുവിലാണ് അങ്കണവാടി നിർമിച്ചത്. പഞ്ചായത്തംഗം റ്റി.ടി സന്തോഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.റ്റി അജോമോൻ, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് ബേബി, സ്ഥിരം സമിതി അംഗങ്ങളായ വി. ശ്രീകുമാർ, പി. സിന്ധു, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീലത, വി.കെ രഘു, എസ്.ബാബു, മിനി രാജീവ്, സ്മിത സന്തോഷ്, ജി. ശ്രീകുമാർ, സിഡിഎസ് ചെയർപേഴ്‌സൺ സൗമ്യ സുധീഷ്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാതോമസ്, എഎൽഎംസി അംഗങ്ങളായ കെ.പി തോമസ്, പി.കെ സുരേന്ദ്രൻ , കെ. ഉണ്ണി, ദിവ്യ, സുജാത സുരേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *