കുമ്പനാട് – ഇന്നലെ രാത്രി 7 മണിയോടെ കുമ്പനാട് ഹൈബ്രോൻ പുരത്ത് റോഡിലൂടെ നടന്ന് പോവുകയായിരുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി അരുൾദാസ് (57) ആണ് അപകടത്തിൽ മരണപ്പെട്ടത്. അരുൾ ദാസിനെ തിരുവല്ല ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും രാത്രി 9 ഓടെ മരണപ്പെട്ടു. അരുൾ ദാസ് ഏറെ വർഷങ്ങളായി കുടുംബ സമേതം കുമ്പനാട് താമസിച്ച് വരുന്നയാളാണ്. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. കോയിപ്രം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

