പാർട്ടിയെ അപമാനിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ; എൻ.സി.പി (എസ്)

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട : മുന്നണി മര്യാദ ലംഘിച്ച് പാർട്ടിയെ അപമാനിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് പോലെ ജനങ്ങളും പുറത്താക്കുമെന്ന് എൻ സി പി (എസ്) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി എം.മുഹമ്മദ് സാലി അഭിപ്രായപെട്ടു. ഇപ്പോൾ പാർട്ടിയെയും മുന്നണിയെയും തള്ളിപ്പറഞ്ഞവർ പാർട്ടിയുടെ ആനുകൂല്യങ്ങൾ അനുഭവിച്ചവരാണെന്ന കാര്യം മറക്കരുത്. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി പാർട്ടിയെയും ഇടതുപക്ഷ മുന്നണിയെയും വഞ്ചിച്ചവരെ ജനങ്ങൾ തിരിച്ചറിയുമെന്നും, വരുന്ന തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തിളക്കമാർന്ന വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *