മൊബൈൽ ഫോൺ ഓഫാക്കി ഒളുവിൽ പോയ പോക്സോ കേസ് പ്രതിയെ പെരുനാട് പോലീസ് പിടികൂടി

Crime
Print Friendly, PDF & Email

റാന്നി- പെരുനാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മുണ്ടന്‍മല ഉദയഭവനം വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന ഉദയകുമാറാ(26)ണ് പിടിയിലായത്. കേസെടുത്തത് അറിഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി ഇയാള്‍ ഒളിവില്‍ പോയിരുന്നു.

കഴിഞ്ഞ 22 ന് വൈകിട്ട് നാലരയോടെ പതിനേഴുകാരിയെ വീടിനു സമീപമുള്ള തോടിന്റെ കരയില്‍ വച്ച് കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് കേസ്. കുട്ടിയുടെ സഹോദരന്‍ വരുന്നതു കണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പിന്തുടര്‍ന്ന് ശല്യപ്പെടുത്താറുമുണ്ടായിരുന്നു.

പ്രതിക്കെതിരെ പോക്‌സോ നിയമയത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ കേസെടുത്തത്. റാന്നി മക്കപ്പുഴയില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ എസ് ആദര്‍ശ് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിപിഒമാരായ അഖില്‍,ശരത്, ഹരിദാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *