പശുഫാമിൽ ചാരായം വാറ്റ് ; 135 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു

Crime
Print Friendly, PDF & Email

കോന്നി – എലിമുള്ളുംപ്ലാക്കൽ കോട്ടയ്ക്കൽ വീട്ടിൽ കെ.ജി രാജൻ്റെ (60) ഉടമസ്‌ഥതയിലുള്ള സ്ഥലത്തെ റബർ തോട്ടങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട തൊഴുത്തിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 135 ലിറ്റർ കോടയും വിവിധ വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തത്. പ്രതി രാജനെ അറസ്റ്റ് ചെയ്തു.

വിജനമായ ഈ സ്ഥലത്ത് അനേക നാളുകളായി നിരവധി പശുക്കളെ പരിപാലിക്കുന്ന ഈ തൊഴുത്ത് പ്രവർത്തിക്കുന്നു. കോന്നി എക്സൈസ് റേഞ്ചിലെ എൻഫോഴ്സ്മെൻ്റ് ഷാഡോ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എക്സൈസ് ഇൻസ്പെക്ടർ ജി.ആർ അനിൽ കുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി. ബിനേഷ് , എസ് . അനിൽ കുമാർ, ബിജു ഫിലിപ്പ് ,പ്രിവൻ്റീവ് ഓഫീസർ ഡി . അജയകുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി ജോർജ് ,സജിമോൻ,എ . ഷെഹിൻ , സന്ധ്യാ നായർ , കെ. ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *