പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

Crime

റാന്നി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയബന്ധത്തിലായ ശേഷം പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. ഇടുക്കി പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര വീട്ടിൽ അഭിറാം (19) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. പ്ലസ് ടൂ വിദ്യാർഥിയാണ് ഗർഭിണിയായത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി യുവാവിനെ വാട്ട്‌സാപ്പ് ഗ്രൂപ്പ് മുഖേന പരിചയപ്പെട്ടത്. തുടർന്ന് പരസ്പരം സന്ദേശങ്ങൾ അയച്ച് പരിചയത്തിലായി. പലപ്പോഴും നേരിൽ കാണുകയും ചെയ്തു. റാന്നിയിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന കഴിഞ്ഞ ഫെബ്രുവരിയിൽ പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. അഭിറാമിന്റെ നാടായ പീരുമേട്ടിൽ എത്തി പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി. ഇയാളുടെ പണി നടക്കുന്ന പുതിയ വീട്ടിൽ എത്തിച്ചാണ് ആദ്യമായി പീഡിപ്പിച്ചത്. വിവരം മറ്റാരോടും പറയരുതെന്നും, വിവാഹം ചെയ്‌തോളാമെന്നും ഉറപ്പു നൽകുകയും ചെയ്തു.

മാസമുറ ആകാത്തതിനാൽ പ്രഗ്‌നസി ടെസ്റ്റ് കാർഡ് വാങ്ങി സ്വയം പരിശോധിച്ച പെൺകുട്ടി പോസിറ്റിവ് റിസൽട്ട് കണ്ട് ഭയന്ന് വിവരം അഭിറാമിനെ അറിയിച്ചു. പിന്നീട് അമ്മയുമൊത്ത് പത്തനംതിട്ടയിലെ സ്വകാര്യ ക്ലനിക്കിൽ എത്തി. 19 വയസുണ്ടെന്നാണ് അവിടെ പറഞ്ഞത്. ഇവിടെയും ടെസ്റ്റ് റിസൾട്ട് പോസിറ്റീവായിരുന്നു. 17 ന് പെരുനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി സ്‌കാനിങ് ഉൾപ്പെടെ നടത്തി. കുട്ടി ഗർഭിണിയാണെന്നുള്ള വിവരം സ്ഥിരീകരിക്കുകയും ഇവിടെ നിന്നും പെരുനാട് സ്‌റ്റേഷനിൽ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ വിശദമായ മൊഴി അമ്മയുടെ സാന്നിധ്യത്തിൽ ജില്ലാ െ്രെകംബ്രാഞ്ച് എസ്.ഐ കെ.എസ്.ധന്യ രേഖപ്പെടുത്തി. പെരുനാട് പോലീസ് കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തുകയും കോടതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ ജി. വിഷ്ണുവിന്റെ നേതൃത്വത്തിൽ അനേ്വഷണം ആരംഭിച്ചു. പ്രതിയെ റാന്നിയിൽ നിന്നും ഉടനടി പിടികൂടി, വൈദ്യപരിശോധനക്കു ശേഷം സ്‌റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് കഴിഞ്ഞവർഷം ഇയാൾക്കെതിരെ പെരുനാട് പോലീസ് കേസ് എടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അനേ്വഷണസംഘത്തിൽ എസ്.ഐ. രവീന്ദ്രൻ, എസ്.സി.പി.ഓമാരായ സുകേഷ് രാജ്, ഷിന്റോ, ആഷ, സി.പി.ഓമാരായ സേതു, രാംപ്രകാശ് എന്നിവരാണ് ഉണ്ടായിരുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *