പാരീസ്: 2023 ബാലൺ ദ്യോർ പുരസ്‌കാരം അർജന്റൈൻ താരം ലയണൽ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലൺ ദ്യോറാണിത്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു ബാലൺദ്യോർ ജേതാവ്.
ഇതോടെ ബാലൺ ദ്യോർ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി മാറി. ഖത്തറിൽ കഴിഞ്ഞവർഷം നടന്ന ലോകകപ്പ് കിരീട നേട്ടമാണ് പ്രധാനമായും മെസ്സിക്ക് തുണയായത്. കഴിഞ്ഞ സീസണിൽ 41 ഗോളും 26 അസിസ്റ്റും നേടി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

