ഇലവുംതിട്ട – തറയിൽ സൂപ്പർമാർക്കറ്റ് ഉടമയായ ബാലുവിന്റെയും, ചൈതന്യ ബാലുവിന്റെയും 8 വയസുള്ള മകനായ പ്രണവ് ബാലുവാണ് ഈ ചെറിയ പ്രായത്തിൽ കൊച്ചുകാലുകളിൽ സ്‌കേറ്റിങ് ഷൂ അണിഞ്ഞു ഒഴുകി നടന്ന് നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വളരെ ചെറുപ്പത്തിലേ മുതൽ അന്തർദേശീയ ചാമ്പ്യനായ അഭിജിത്ത് അമൽ രാജിന്റെ വാഴമുട്ടത്തെ യാമാ സ്‌കേറ്റിങ് അക്കാദമിയിലെ വിദ്യാർത്ഥിയാണ് പ്രണവ് ബാലു. ചെറുപ്പം മുതൽ നേടിയ നിരവധി പുനരസ്കാരങ്ങൾക്ക് പുറമെയാണ് ഇപ്പോൾ കഴിഞ്ഞ ജില്ലാതല സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 4 ഗോൾഡ് മെഡലുകളും, 1 സിൽവർ മെഡലും നേടി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്.


ഫ്രീ സ്‌കേറ്റിങ് – ഗോൾഡ്, സോളോ ഡാൻസ് – ഗോൾഡ്, ഫിഗർ സ്‌കേറ്റിങ് – ഗോൾഡ്, കപ്പിൽ ഡാൻസ് – ഗോൾഡ്, ക്വാർട്ടേറ്റ് – സിൽവർ എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ. ലോക ചാമ്പ്യൻ എന്ന നേട്ടത്തിലേക്കും, ഒളിമ്പിക്സിലും മെഡലുകൾ നേടാനുള്ള പരിശ്രമത്തിലുള്ള പ്രണവിന്റെ ഗുരുവായ അഭിജിത്ത് അമൽ രാജിന്റെ പാത പിന്തുടർന്ന് നിരവധി നേട്ടങ്ങൾ സ്വന്തമാക്കി നാടിനു അഭിമാനമായി മാറട്ടെ പ്രണവ് എന്ന് ആശംസിക്കുകയാണ്. മാതാപിതാക്കളുടെ പിന്തുണക്കും പ്രോത്സാഹനത്തിനും നന്ദി. !!
ടീം പത്തനംതിട്ടക്ക് വേണ്ടി .
ജിബു വിജയൻ ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

