ഈ ആഴ്ചയിൽ ബിവറേജിന്‌ രണ്ടു ദിവസം അവധി ; സ്‌പെഷ്യൽ ഡ്രൈവിന് എക്സൈസും

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം -: ഈ ആഴ്ചയിൽ കേരളത്തിൽ അടുപ്പിച്ച് രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബർ ഒന്നിനും തൊട്ടടുത്ത ദിവസം ഗാന്ധി ജയന്തിക്കുമാണ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ അടച്ചിടുക. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിക്കും എല്ലാ വർഷവും മദ്യഷാപ്പുകൾക്ക് അവധി ബാധകമാണ്. ഇതാണ് ഈ ആഴ്ചയിൽ അടുപ്പിച്ച് രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നത്.

അവധി ദിനങ്ങൾ വരുന്നുവെങ്കിലും ഇത് വിൽപ്പനയെ ബാധിക്കാൻ സാദ്ധ്യത കുറവാണ്. അവധി ദിനങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യത്തിന് സാധനം സ്റ്റോക് ചെയ്യുന്ന സ്വഭാവം മലയാളികൾക്കുണ്ട്. അതേസമയം, അവധി ദിനങ്ങൾ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയിൽ വിൽപ്പന നടക്കാൻ സാദ്ധ്യത കൂടുതലാണ്. ഇത്തരക്കാരെ പിടികൂടാൻ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്‌സൈസ് വകുപ്പും. വരും ദിവസങ്ങളിൽ സ്‌പെഷ്യൽ ഡ്രൈവിന് തന്നെ സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *