പത്തനംതിട്ടയിൽ നിന്ന് ഇന്നറിയാൻ
*ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചെന്നീർക്കര സർക്കാർ ഐ.ടി.ഐ യിൽ ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഗസ്റ്റ് ഇൻസ്ട്രക്ടറെ മുസ്ലിം റൊട്ടേഷനിൽ താൽകാലികമായി നിയമിക്കുന്നതിന് കമ്പ്യൂട്ടർ സയൻസ് /ഇൻഫോർമേഷൻ ടെക്നോളജി /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇൻഫോർമേഷൻ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇൻഫോർമേഷൻ ടെക്നോളജി /എൻഐഇഎൽഐറ്റി എ ലെവൽ എന്നിവയിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /ഇൻഫോർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഐസിറ്റിഎസ്എംട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് (എൻ.റ്റി.സി./ എൻ.എ.സി.) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ ഒക്ടോബർ അഞ്ചിന് രാവിലെ 11ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐടിഐ യിൽ ഹാജരാകണം .ഫോൺ: 0468 2258710.
*മൊബൈൽ ഫോൺ സർവീസ് ടെക്‌നീഷ്യൻ
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഒരു മാസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസിങ് കോഴ്സ് നടത്തുന്നു. 18 മുതൽ 45 വയസ് വരെയാണ് പ്രായപരിധി. ഫോൺ : 9495999688.
*സ്പോട്ട് അഡ്മിഷൻ
യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂർ സെന്ററിൽ ഒഴിവുളള എംബിഎ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിലുളള ബിരുദം 50 ശതമാനം മാർക്കോടെ പാസായ ജനറൽ വിഭാഗത്തിനും 48 ശതമാനം മാർക്കുളള ഒബിസി/ഒഇസി വിഭാഗത്തിനും പാസ് മാർക്ക് നേടിയ എസ്.സി /എസ്.ടി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുമാണ് അവസരം. അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 20 ന് അകം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂർ സെന്ററിൽ ഹാജരാകണം. ഫോൺ : 9746998700, 9946514088, 9400300217, 7560992525.
*ക്വട്ടേഷൻ
കോന്നി സർക്കാർ മെഡിക്കൽ കോളജിൽ ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേർഡ് ഓഡിറ്റർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, കോന്നി വിലാസത്തിൽ ഒക്ടോബർ 15 ന് അകം ലഭിക്കണം. ഫോൺ : 04682344801. (പിഎൻപി 2096/24)
*സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് (01)
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കുന്ന ദുരന്തമുന്നറിയിപ്പ് സംവിധാനമായ ‘കവചം’ പരീക്ഷിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുളള സൈറണുകൾ ഇന്ന് (ഒക്‌ടോബർ 1)പ്രവർത്തിപ്പിക്കും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ അറിയിച്ചു.
*സ്പോട്ട്അഡ്മിഷൻ
അടൂർ ഐ. എച്ച്. ആർ. ഡി. യുടെ മണക്കാല എഞ്ചിനീയറിംഗ് കോളേജിൽ ബി. ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർസയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ഡേറ്റസയൻസ്), മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ സ്പോട്ട് അഡ്മിഷൻ ഇന്ന് (ഒക്‌ടോബർ 01) രാവിലെ 11 മുതൽ നടക്കും. കീം 2024 പ്രോസ്പെക്ടസ് അനുസരിച്ചുള്ള യോഗ്യതകൾ അനിവാര്യം. ഫോൺ : 9446527757, 9447484345, 8547005100, 9447112179. വെബ്സൈറ്റ്: www.cea.ac.in.
*ഐ ഐ ഐ സി യിലെ പരിശീലനങ്ങൾക്ക് സ്‌കോളർഷിപ്
കൊല്ലം ജില്ലയിലെ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ പരിശീലനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് റോട്ടറിയുടെ ‘ഉയരെ’ പദ്ധതിപ്രകാരം സ്‌കോളർഷിപ്പ് ലഭിക്കും. ടെക്‌നിഷ്യൻ, റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗ് പരിശീലനങ്ങളിലാണ് നിലവിൽ ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലയിലുള്ളവർക്കാണ് പദ്ധതി മുഖേനയുള്ള ആനുകൂല്യത്തിന് അർഹത. ക്ലാസുകൾ ഒക്‌ടോബർ 14 മുതൽ. ഇ-മെയിൽ: contact@iiic.ac.in ഫോൺ – 8078980000.


