കെഎസ്ആർടിസി ജീവനക്കാർക്ക് നാട്ടുകാർ ഓണക്കോടി നൽകി ആദരിച്ചു

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാനന്തവാടി ബസിലെ ജീവനക്കാർക്ക് ഓണക്കോടി നൽകി ആദരിച്ചു. ആലപ്പുഴ വഴിയുള്ള പത്തനംതിട്ട-ഗുരുവായൂർ-മാനന്തവാടി ബസിലെ സ്ഥിരം യാത്രികരുടെ വാട്സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ഡിപ്പോയിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. ഗ്രേസ് ജോൺസണാണ് ജീവനക്കാർക്ക് ഓണക്കോടി നൽകി ആദരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ഓഫിസുകളിലെ ജീവനക്കാർ, എന്നിവർക്ക് വളരെ പ്രയോജനകരമായ സർവിസാണിത്. ചടങ്ങിൽ പ്രമീള, ലീപ, പ്രേമ, സുലേഖ, ലിതാമോൾ, റോബി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *