കോന്നി – മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 601-ാം ദിനസംഗമത്തിന്റെ ഉദ്ഘാടനവും കല -സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 24-മത് വാർഷികവും കുടുംബ സംഗമവും ഓണഘോഷവും അദ്ധ്യാപകനും ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്റെ സെക്രട്ടറിയുമായ ശ്രീ.ബിനു.K.S നിർവഹിച്ചു. .പ്രസ്തുത ചടങ്ങിൽ ഫോക്ലോർ അവാർഡ് ജേതാവും പ്രചോദക പ്രഭാഷകനുമായ ആദർശ് ചിറ്റാർ കുടുംബാംഗങ്ങളുമൊത്ത് പാട്ട് വാർത്തമാനം എന്ന പ്രോഗ്രാം അവതരിപ്പിച്ചു. ശ്രീ.റോബിൻ കാരാവള്ളിൽ, ശ്രീ.ബൈജു, ശ്രീ.രാജേഷ് പേരങ്ങാട്ട് , ശ്രീ.വിഷ്ണു മെഡികെയർ, ശ്രീ.സുനിൽ ഖാൻ, സിജോ എന്നിവർ സംസാരിച്ചു. ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്റെ നേതൃത്വത്തിൽ അന്നദാനവും നടന്നു.



