ഓമല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ അധ്യക്ഷനായി. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പ്, ഫീൽഡ്തല പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള വിഭാഗം, പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, റോബിൻ പീറ്റർ, സ്മിത സുരേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. അംജിത്ത് രാജീവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ആർ വർഗീസ്, പി സുജാത, സുരേഷ് ഓലത്തുണ്ടിൽ, എൻ മിഥുൻ, കെ അമ്പിളി, എം ആർ അനിൽകുമാർ, ഓമല്ലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജ്യോതി വേണുഗോപാൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഇ കെ ബേബി, കെ ആർ ബൈജു, സജി വർഗീസ്, ഹാൻലി ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *