വെട്ടം തരുന്നവർക്കൊപ്പം ഓണാഘോഷം ; ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ

Kerala Alappuzha

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ വേറിട്ട ഓണാഘോഷം മാതൃകയായി. എടത്വ കെഎസ്ഇബി ജീവനക്കാരോടോപ്പം ആണ് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഭാരവാഹികൾ ഓണം ആഘോഷിച്ചത്. തിരുവോണ ദിനവും ഞായറാഴ്ചയും ആയതിനാൽ എടത്വയിൽ ഹർത്താലിന്റെ പ്രതീതി ആയിരുന്നു.തിരുവനന്തപുരത്ത് നിന്നും ഇവിടെയെത്തി ജോലി ചെയ്യുന്നവരുണ്ട്. തിരുവോണ ദിനത്തിൽ കൂടുംബാംഗങ്ങൾകൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കാത് ഡ്യൂട്ടിയിലുള്ളവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ആണ് ഇപ്രകാരം ഓണ സദ്യ ഒരുക്കിയത്.

കെഎസ്ഇബി ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.എൽസിഐഎഫ് കോർഡിനേറ്റർ ലയൺ റോബിൻ ടി കളങ്ങര ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, അഡ്മിനിസ്‌ട്രേറ്റർ ലയൺ ബിനോയി കളത്തൂർ,ലയൺ കെ ജയചന്ദ്രൻ, ലയൺ വിൽസൻ കടുമത്ത് എന്നിവർ പ്രസംഗിച്ചു. കെഎസ്ഇബി എടത്വ സബ് എഞ്ചിനിയർ കെ അജീഷ് നന്ദി പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *