കൊച്ചി: റോഡിൽ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം സംഭവിച്ചു. വടക്കൻ പറവൂർ സ്വദേശിയായ മറാത്തി പറമ്പുൽ പ്രേം കുമാറാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി 8.45-ന് വടക്കൻ പറവൂർ സ്റ്റേഡിയം റോഡിലാണ് സംഭവം. പ്രേം കുമാർ റോഡിൽ കിടക്കുന്ന കാര്യം കാർ ഡ്രൈവർ അറിഞ്ഞിട്ടുണ്ടാകില്ലെന്ന് പോലീസ് പറയുന്നു. നിലവിൽ കാർ നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രേം കുമാർ അബോധാവസ്ഥയിൽ റോഡിൽ എത്തിയത് എങ്ങനെയാണന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. അപകടത്തിനു ശേഷമാണ് ഇയാൾ റോഡിൽ കിടക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിക്കുന്നു..
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

