കാപ്പ ചുമത്തി നാട് കടത്തി.

Crime
Print Friendly, PDF & Email

കാപ്പ ചുമത്തി നാട് കടത്തി.

എറണാകുളം – വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. മലയാറ്റൂർ സെബിയൂർ ചെങ്ങാട്ട് വീട്ടിൽ ശംഭു (30) വിനെയാണ് 9 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കയറൽ, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ കോടനാട് പോലീസ് രജിസ്റ്റർ ചെയ്ത കഠിന ദേഹോപദ്രവ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *