അടൂർ: ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. അടൂർ സ്വദേശി ടോംസി വർഗീസ് (23), പത്തനംതിട്ട വാഴമുട്ടം മഠത്തിൽ തെക്കേതിൽ ജിത്തുരാജ് (23) എന്നിവരാണ് മരിച്ചത്. രാത്രി ഏഴുമണിയോടെ അടൂർ ബൈപ്പാസിൽ വട്ടത്തറപ്പടിയിലാണ് അപകടം. സുഹൃത്തും ഏഴംകുളം സ്വദേശിയുമായ രാഹുൽ ഇവിടെയുള്ള ബൂസ്റ്റർ ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ രാഹുലിന്റെ ബൈക്കുമായി ജിത്തുവും ടോമും കരുവാറ്റ സിഗ്‌നൽ ഭാഗത്തേക്ക് ഓടിച്ചു പോകുന്ന വഴിയാണ് അപകടം.

ഈ സമയം കരുവാറ്റ സിഗ്‌നൽ ഭാഗത്തുനിന്നും അടൂർ ബൈപ്പാസിലേക്ക് വന്ന ബെൻസ് കാർ തെറ്റായ ദിശയിൽ വന്നു ടോമും ജിത്തുവും സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. രണ്ടു പേരും മരിച്ചതായി ഡോക്ടർ അറിയിച്ചു. അടൂർ പോലീസ് തുടർ നടപടി സ്വീകരിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

