സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് പിതാവ് മരിച്ചു: രണ്ടു മക്കൾ പരുക്കുകളോടെ രക്ഷപ്പെട്ടു

Pathanamthitta
Print Friendly, PDF & Email

അടൂർ: സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് പിതാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു മക്കളും പരുക്കുകളോടെ രക്ഷപ്പെട്ടു. അടൂർ പറന്തൽ ഇടക്കോട് ജീസസ് വില്ലയിൽ തോമസ് ബെന്നി(45) ആണ് മരിച്ചത്. ആറും മൂന്നും വയസുള്ള മക്കളായ സേറ മേരി തോമസ്, ഏബൽ തോമസ് ബെന്നി എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. കെ.പി.റോഡിൽ അടൂർ കരുവാറ്റ ജങ്ഷനിലുള്ള സിഗ്‌നലിനു സമീപം തിങ്കൾ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. പറന്തൽ ഭാഗത്തു കൊട്ടാരക്കര കലയപുരത്തുള്ള ഭാര്യ ബ്ലെസിയുടെ വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. പരുക്കേറ്റു കിടന്ന ഇവരെ നാട്ടുകാർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസ് ബെന്നി മരിച്ചു. അടൂർ അഗ്‌നിരക്ഷാ സേനാനിലയത്തിനു സമീപം വഴിയോരത്ത് പഴക്കച്ചവടം നടത്തുന്നയാളായിരുന്നു തോമസ് ബെന്നി. ഭാര്യ: ബ്ലെസി. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *