കുവൈറ്റ് സിറ്റി : പ്രവാസ ലോകത്തെ സിപിഎം സാംസ്കാരിക സംഘടനകളിൽ ഒന്നായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ( കല കുവൈറ്റ് ജലീബ് എ യൂണിറ്റ് അംഗം ) അലങ്കാരത്ത് ഷാജുദ്ദീൻ എ.കെ (47) ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കര, പേഴുംപാറ സ്വദേശിയാണ്. അൽഗാനിം കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു ഷാജുദ്ധീൻ. ഭാര്യ: സബീന, മക്കൾ ആലിയ ഫാത്തിമ, സ്വാലിഹ ഫാത്തിമ, മാതാവ് ആയിഷ, പിതാവ് ഖസീം.
കല കുവൈറ്റിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. ഷാജുദ്ധീൻറെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം അറിയിച്ചു.


