അടൂർ: ബഡ് ചെയ്ത റബർ തൈകൾ പിഴുതു കൊണ്ടുപോയി. പുതുശേരി ഭാഗം ബർബേയിൽ സാംകുട്ടി യുടെ പുലിമല ഭാഗത്തെ കൃഷിയിടത്തിൽ നിന്നുമാണ് 300 റബർ തൈകൾ പിഴുതു കൊണ്ടുപോയത്. ഞായർ വൈകിട്ട് നാലിന് പുലിമല ഭാഗത്തുള്ള കൃഷിയിടത്തിൽ അതിക്രമിച്ച് കയറിയവരാണ് മോഷ്ടാക്കൾ.
ഈ സമയം കൃഷിയിടത്തിൽ എത്തിയ സാംകുട്ടിയെ കണ്ട് ഇവർ ഓടി. തുടർന്ന് രാത്രി ഏഴു മണിയോടെ അവർ വീണ്ടും എത്തി. മൊബൈൽ ഫോൺ വെട്ടം കണ്ടതോടെ സമീപവാസികൾ ബഹളം വയ്ക്കുകയും അവർ ഓടിപ്പോവുകയും ചെയ്തു. സമീപത്തെ റബർ തോട്ടത്തിലെ ഷെഡിൽ ഇവർ തങ്ങിയതായും തീ കത്തിച്ചതിന്റെ ലക്ഷണം ഉള്ളതായും ഉടമ പറഞ്ഞു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

