പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷവും ആറുമാസവും കഠിന തടവും 1,11,000 രൂപ പിഴയും വിധിച്ച് അതിവേഗ പോക്‌സോ കോടതി. വി കോട്ടയം ഏഴുമൺ രാജേഷ് ഭവനിൽ രാജീവിനെ ആണ് (32) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഭാരതീയ നിയമസംഹിതയും പോക്‌സോ ആക്ട് പ്രകാരവും ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടു മുതൽ സെപ്റ്റംബർ 10 വരെയുള്ള കാലയളവിലാണ് പതിമൂന്നുകാരിയെ പ്രണയം നടിച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കോന്നി എസ്എച്ച്ഓ ആയിരുന്ന ബി. രാജഗോപാൽ ആണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. എസ്.ഐ ഹസീന കോടതി നടപടികളിൽ സഹായിയായി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

