സിദ്ദിഖിന് നാടിന്റെ യാത്രാമൊഴി

Cinema Kerala
Print Friendly, PDF & Email

കൊച്ചി: സിനിമാലോകത്തോട് വിടപറഞ്ഞ സംവിധായകൻ സിദ്ദിഖിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചു. പുലർച്ചെ ഒരു മണിയോടെ എറണാകുളം കാക്കനാട് പള്ളിക്കരയിലെ വീട്ടിൽ എത്തിച്ച മൃതദേഹം ഒൻപത് മണിയോടെയാണ് പൊതുദർശനത്തിനായി സ്റ്റേഡിയത്തിലേയ്ക്ക് കൊണ്ടുവന്നത്. സിനിമാ മേഖലയിലെ നിരവധി പേർ അന്ത്യാജ്ഞലി അർപ്പിച്ചു. പൊതുദർശനത്തിനുശേഷം പതിനൊന്നരയോടെ മൃതദേഹം വീണ്ടും പള്ളിക്കരയിലെ വീട്ടിൽ എത്തിക്കും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിലാണ് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം

Leave a Reply

Your email address will not be published. Required fields are marked *